കാമ്പ് നൂ: എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരായ തോൽവിക്ക് പിന്നാലെ ബാഴ്സലോണ കോച്ച് കൂമാനെ വഴിയിൽ തടഞ്ഞ് ആരാധകരുടെ പ്രതിഷേധം. മത്സര ശേഷം കാമ്പ്നൂവിൽ നിന്ന് മടങ്ങവേ ജനക്കൂട്ടം കൂമാന്റെ കാർ തടഞ്ഞ് ആക്രോശിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കാറോടിച്ച് താമസസ്ഥലത്തേക്ക് പോയത്. ഇതിന്റെ വീഡിയോ വൈറലായതോടെ സംഭവത്തെ അപലപിച്ച് ബാഴ്സലോണ ക്ലബ് അധികൃതർ രംഗത്തെത്തി. മെസി ക്ലബ് വിട്ട ശേഷമുള്ള ആദ്യ എൽക്ലാസിക്കോയിൽ 1-2നായിരുന്നു ബാഴ്സയുടെ തോൽവി. റയൽ രണ്ടാമതും ബാഴ്സ ഒമ്പതാമതുമാണിപ്പോൾ.