prithviraj

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പൊളിക്കണമെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത്രയും വർഷം പഴക്കമുള്ള ഡാം പ്രവർത്തിപ്പിക്കാൻ ന്യായങ്ങളൊന്നുമില്ലെന്നും താരം സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു.

'40 ലക്ഷം ജീവനുകൾക്ക് വേണ്ടി ' എന്ന അടിക്കുറിപ്പുള്ള, ചുറ്റും വെള്ളം നിറഞ്ഞ കേരളത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം സമൂഹമാദ്ധ്യമങ്ങളിൽ നടൻ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ തമിഴ്നാട്ടിൽ പൃഥ്വിരാജിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

Mr. Prithviraj
I am also a Malayalee and I live a quiet life in Tamil Nadu
Do not spread rumors😡😡😡

If you say you want to break the Mullai Periyar Dam.......
I will proudly say at the same time loudly that Idukki should be connected with Tamil Nadu #AnnexldukkiwithTN https://t.co/YlTMq4NypF

— கோவை முரளி (@kovaimurali72) October 25, 2021


തേനി ജില്ലാ കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ താരത്തിന്റെ കോലം കത്തിച്ചു.സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിറക്കിയ പൃഥ്വിരാജിനും അഡ്വ. റസ്സൽ ജോയ് എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആർ. ചക്രവർത്തി ആവശ്യപ്പെട്ടു. കളക്ടർക്കും എസ് പിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താൽപര്യത്തിനെതിരാണെന്ന് എംഎൽഎ വേൽമുരുകൻ പറഞ്ഞു.പൃഥ്വിരാജിനെ പോലെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കരുതെന്നും, തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇക്കാര്യത്തിൽ നിലപാട് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.