ksrtc-one-day-trip

ഹരിപ്പാട്: പ്രകൃതിയുമായി ചേർന്ന് നല്ല ഒന്നാന്തരം ഉല്ലാസയാത്ര കെ എസ് ആർ ടി സി പൊതുജനങ്ങൾക്കായി ഒരുക്കുന്നു. ഹരിപ്പാട് നിന്ന് മലക്കപ്പാറയിലേയ്ക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴിന് രാവിലെ നാലേ മുക്കാലിന് ഹരിപ്പാട് നിന്ന് യാത്ര ആരംഭിക്കും. 600 രൂപയാണ് യാത്രയ്ക്കായി ഒരാളുടെ ചെലവ്. കെ എസ് ആർ ടി സിയിൽ കാനന ഭംഗി ആസ്വദിച്ച് തിരക്ക് പിടിച്ച ജീവിതത്തിലെ വിരസതയകറ്റാം. കെ എസ് ആർ ടി സി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹരിപ്പാട് - മലക്കപ്പാറ ഏകദിന ഉല്ലാസ യാത്ര

ഹരിപ്പാട് നിന്ന് മലക്കപ്പാറയിലേക്ക് ഒരു ഏകദിന ഉല്ലാസ യാത്ര ......276427642764

.....ഒന്ന് പോയ് വരാം .....

ഹരിപ്പാട് - മലക്കപ്പാറ ഏകദിന ഉല്ലാസ യാത്രയുടെ അടുത്ത ട്രിപ്പ്‌ 07.11.2021 ഞായറാഴ്ച രാവിലെ 04:45 AM ന് ആരംഭിക്കുന്നു.

ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കാണാം. ഏകദേശം 60 കി.മീ ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാൻ സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര.

നിങ്ങളുടെ വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയും ഉറപ്പ്.

ഒരാൾക്ക് പോയി തിരികെ വരുന്നതിന് 600 രൂപ (ഭക്ഷണം ഒഴികെ ) മാത്രമേ ചിലവ് വരൂ. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ....

ഹരിപ്പാട് - മലക്കപ്പാറ ഉല്ലാസ യാത്ര കൂടുതൽ വിവരങ്ങൾക്ക്

ഹരിപ്പാട് ഡിപ്പോ

എൻക്വയറി - 0479 2412620 (24×7)

ഈ മെയിൽ - hpd@kerala.gov.in

മൊബൈൽ - 89214 51219

9947812214

9447975789

9947573211

8139092426

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972