വിവാഹ വാർഷികത്തിന് പണി കൊടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ കോർട്ടിലെ അഭിഭാഷക നടത്തുന്ന ശ്രമമാണ് ഈ എപ്പിസോഡ്. ഒരു വസ്തു തർക്കം തീർക്കാൻ എത്തുന്ന വക്കീലിൻ്റെ വർത്തമാനത്തിൽ മനംനൊന്ത് തർക്കക്കാരൻ ജീവനൊടുക്കി എന്നാണ് പ്രാങ്ക് കഥ.
സംഭവമറിഞ്ഞ് നാട്ടുകാർ തടഞ്ഞുവച്ചിരിക്കുന്ന വക്കീലിനെ രക്ഷിക്കാൻ ഭർത്താവ് എത്തുന്നതാണ് രംഗം. ഭർത്താവ് ഭാര്യയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കൊടുവിൽ കിട്ടുന്ന കൊടും പണിയാണ് ചിരി നിറയ്ക്കുന്നത്