gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1802.32 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,106 നിലവാരത്തിലാണ്. ഡോളറിന് വില ഉയർന്നതാണ് സ്വർണവിപണിയിൽ വില ഉയരുന്നതിന് കാരണമായത്.