south-africa-windies

ദുബായ്: ഐ സി സി ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബാ ബാവുമ വെസ്റ്റിൻഡീസിനെ ബാറ്റിംഗിന് അയച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ക്വിന്റൺ ഡി കോക്ക് ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ലെന്നും പകരം റീസ ഹെൻഡ്രിക്സിനെ ടീമിൽ എടുത്തിട്ടുണ്ടെന്നും ബാവുമ അറിയിച്ചു.

ആദ്യ മത്സരത്തിൽ പരാജയം രുചിച്ച് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയോടും വെസ്റ്റിൻഡീസ് ഇംഗ്ളണ്ടിനോടുമാണ് തോറ്റത്.