fftg

അങ്കാറ:സർക്കാർ ജയിലിലടച്ച സാമൂഹിക പ്രവർത്തകൻ ഉസ്മാൻ കവാലയുടെ മോചനമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മയപ്പെടുത്തി തുർക്കി. സംഭവത്തിൽ അമേരിക്ക ഉൾപ്പടെ പത്ത് പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. സംഭവം നയതന്ത്ര പ്രതിസന്ധിയിലേക്ക് പോകുമെന്ന സാഹചര്യമെത്തിപ്പോൾ,മറ്റ് രാജ്യങ്ങളിലെ നയതന്ത്രവിഷയങ്ങളിൽ ഇടപെടുമ്പോൾ വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 41 ലെ വ്യവസ്ഥകൾ പൂർണമായി അംഗീകരിച്ച് പ്രവർത്തിക്കുമെന്ന് യു.എസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ നിലപാടെടുത്തതോടെയാണ് തുർക്കി തീരുമാനത്തിൽ നിന്ന് പിന്മാറിയത്.

ആരിൽ നിന്നും ഉത്തരവ് സ്വീകരിക്കേണ്ട ഗതികേട് തുർക്കിക്കില്ലെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ലെങ്കിലും രാജ്യ നിയമവും പരമാധികാരവും സംരക്ഷിക്കേണ്ട ബാദ്ധ്യത തങ്ങൾക്കുണ്ടെന്ന് ഉർദുഗാൻ പ്രതികരിച്ചു. 2013ൽ ദേശവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് നേത‌ൃത്വം നല്കി, 2016ൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 2017 ൽ കവാലയെ തുർക്കി തടവിലാക്കിയത്. ഇതിനെതിരെ പാശ്ചാത്യരാജ്യങ്ങളിലെ നതന്ത്ര പ്രതിനിധികൾ ഒന്നിച്ച് രംഗത്തെത്തിയതോടെയാണ് ഇതോടെ യു.എസ്, ജർമനി, കാനഡ, ഡെൻമാർക്, ഫിൻലാന്റ്, ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസിലാൻ്റ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനായിരുന്നു നീക്കം. തുർക്കിുടെ നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു.