muhammed-shami

ദുബായ്: ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ പെരുകുകയാണ്. സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ് അടക്കമുള്ള മുൻ താരങ്ങൾ പോലും ഷമിക്ക് പിന്തുണയുമായി വന്നിട്ടും ഇത്തരക്കാർ ഇന്ത്യൻ പേസറിനെതിരായ അധിക്ഷേപങ്ങൾ തുടരുകയാണ്. പാകിസ്ഥാനിൽ നിന്നും പണം വാങ്ങി ഷമി മനപൂർവം മോശമായി കളിച്ചുവെന്നാണ് ട്വിറ്റർ അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിലെ ആരോപണം.

എന്നാൽ 2017ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ ഒരു പാകിസ്ഥാൻ ആരാധകന്റെ വിദ്വേഷപരാമർശങ്ങളോട് പ്രതികരിക്കുന്ന മുഹമ്മദ് ഷമിയുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. മത്സരത്തിൽ പരാജയപ്പെട്ട ശേഷം തിരിച്ച് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ താരങ്ങളോട് നിങ്ങളുടെ അച്ഛനാരാണെന്ന് അറിയുമോ എന്ന് ഒരു പാകിസ്ഥാൻ ആരാധകൻ ചോദിക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാ താരങ്ങളും പാകിസ്ഥാൻ ആരാധകന് ശ്രദ്ധ കൊടുക്കാതെ പോയപ്പോൾ ഷമി മാത്രം അയാൾക്കതിരെ പ്രതികരിക്കുകയായിരുന്നു. ഒടുവിൽ അന്നത്തെ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയാണ് ഷമിയെ പിടിച്ചു കൊണ്ടു പോയത്.

Its #shameful that many ppl are calling #Shami as Gaddar for yesterday's performance.

During ICC champions Trophy 2017, India lost to Pak, Pak Spectator said "Baap Kaun"

Shami gave it back !

Bura din sbka aata hai, have some sanity and grace.
pic.twitter.com/AGejWqyxeP

— श्रद्धा | Shraddha 🇮🇳 (@immortalsoulin) October 25, 2021