അബുജ : നൈജീരിയയിലെ ഒരു മസ്മജിദിൽനടന്ന വെടിവയ്പ്പിൽ 18 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരിക്കേറ്റു. മഷേഗു നഗരത്തിലെ മസസകുക ഗ്രാമത്തിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾക്ക് നേരെ തോക്കുധാരികളായ അക്രമികൾ വെടിവയ്ക്കുകയായിരുന്നു.
വംശവെറിയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്തെ സി.സി.ടി.വി ക്യാമറകൾ പോലീസ് പരിശോധിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ആഴ്ച നൈജീരിയയിലെ സോക്കോട്ടോ ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തിൽ 43 പേരാണ് കൊല്ലപ്പെട്ടത്. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷാവീഴ്ചയാണ് തുടർച്ചയായ ആക്രമണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.