12 വർഷമായി അഭിനയ രംഗത്തുള്ള അമലാപോൾ ഇനി മുതൽ സിനിമാ നിർമ്മാണ രംഗത്ത് കാലുവെയ്ക്കുന്നു. അമലയുടെ സ്വന്തം പ്രൊഡക്ഷൻ ബാനറായ അമലാപോൾ പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ് കഡവാർ. യുവ സംവിധായകൻ അനൂപ് പണിക്കറാണ് സംവിധാനം. ഒരു ഫോറൻസിക് ത്രില്ലർ സിനിമയാണിത്. അമല ഫോറൻസിക് പൊലീസ് സർജനായിയാണ് സിനിമയിൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ അമലാപോൾ ഫേസ്ബുക്കിലൂടെ പുറത്തിറക്കി.