t20-world-cup

ട്വന്റി-20 ലോകകപ്പിൽ നാളെ നടക്കുന്ന സൂപ്പർ 12 മത്സരങ്ങളിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനേയും സ്കോട്ട്‌ലാൻഡ് നമീബിയയേയും നേരിടും

ഗ്രൂപ്പ് 1ലെ ഇംഗ്ലണ്ട് ബംഗ്ലാദേശ് മത്സരം അബുദാബിയിൽ വൈകിട്ട് 3030 മുതലാണ്. ബംഗ്ലാദേശ് ആദ്യമത്സരത്തിൽ ശ്രീലങ്കയോട് തോറ്റപ്പോൾ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെതിരെ ഗംഭീര ജയം നേടിയിരുന്നു.

ട്വന്റി -20 മത്സരങ്ങളിൽഇതുവരെ ഇരു ടീമും മുഖാമുഖം വന്നിട്ടില്ല.ടെസ്റ്റിലും ഏകദിനത്തിലും ഇതുവരെ 31 തവണ ഇരുടീമും മുഖാമുുഖം വന്നിട്ടുണ്ട്. ഇതിൽ 26 തവണ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ബംഗ്ലവാദേശ് ജയിച്ചത് 5തവണ മാത്രം. അതേസമയം ഏകദിന ലോകകപ്പിൽ രണ്ട് തവണ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ വി‍ൻഡീസിനെ വെറും 55 റൺസിൽ ഒതുക്കിയ ഇംഗ്ലീഷ് ബൗളർമാർ മികച്ച ഫോമിലാണ്.ആദിൽ റഷീദ് നാല് വിക്കറ്റാണ് അന്ന് നേടിയത്. എന്നാൽ ചേസിംഗിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയത് മുൻനിര കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം എന്ന സന്ദേശമാണ് നൽകുന്നത്.

അതേസമയം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ബാറ്റ്‌സ്മാൻമാർ തിളങ്ങിയെങ്കിലും ഷീക്കിബ് അൽ ഹസ്സൻ ഒഴികെയുള്ള ബൗളർമാർ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കാതിരുന്നതാണ് ബംഗ്ലാദേശിന് പാരയായത്. പേസിനെ തുണയ്ക്കുന്ന പിച്ചാണ് ഇവിടത്തേത്.

ഉിദിച്ചുയരാൻ

അബുദാബിയിൽ രാത്രി 7.30 ന് തുടങ്ങുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടിയെത്തിയ സ്കോട്ട്‌ലാൻഡും നമീബിയയും തമ്മിൽ ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ എല്ലാമത്സരവും ജയിച്ചെത്തിയ സ്കോ‌ട്ട്‌ലാൻഡ് പക്ഷഏ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട് 130 റൺസിന്റെ വമ്പൻതോൽവി വഴങ്ങിയിരുന്നു. നെതർലാൻഡ്സിനേയും അയർലൻഡിേയും ആദ്യ റൗണ്ടിൽ തകർത്തെത്തുന്ന നമീബിയ ആമികവ് സൂപ്പർ 12ലം തുടരുമോയെന്നാണ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്.

ട്വന്റി-20യിൽ ഇതവരെ ഏറ്റുമുട്ടിയ രണ്ട് തവണയും നമീബിയക്കായിരുന്നു ജയം.