തിരുവനന്തപുരം: വള്ളക്കടവ് പതിനാറേകാൽ മണ്ഡപത്തിനു സമീപം പള്ളം ടി. സി.35/73 ൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ നൂർജഖാൻ (56) നിര്യാതയായി. മക്കൾ: ഷെമീന, ഷാജഹാൻ (വള്ളക്കടവ് മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം), ഷെമീർ (ബിസിനസ്). മരുമക്കൾ: ജാഫർ, സജറ, സജിമി. നൂർജഖാന്റെ നിര്യാണത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു,മേയർ ആര്യ രാജേന്ദ്രൻ,മുൻമന്ത്രി വി. എസ്.ശിവകുമാർ, കരമന മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം പാപ്പനംകോട് അൻസാരി തുടങ്ങിയവർ അനുശോചിച്ചു.