ggffg

വാഷിംഗ്ടൺ: യു.എസിൽ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഐഡഹോയിലെ ബോയ്സീ ഷോപ്പിംഗ് മാളിൽ പുലർച്ചെ 1.50ഓടെയായിരുന്നു വെടിവയ്പ്പ്. സംഭവത്തെത്തുടർന്ന് മാൾ ഒഴിപ്പിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അക്രമണത്തിന് പിന്നിൽ മറ്റ് പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അക്രമി വെടിവച്ചതിനെ തുടർന്ന് പൊലീസും പ്രത്യാക്രമണം നടത്തി. മരിച്ചവരെ കുറിച്ചോ പ്രതിയെക്കുറിച്ചോ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്ന്

ബോയ്സീ പൊലീസ് ചീഫ് റയാൻ ലീ പറഞ്ഞു.