vghhg

വാഷിംഗ്ടൺ : ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് കുറ്റവാളി പാബ്ലോ എസ്‌കോബാർ വളർത്തുമൃഗങ്ങളായി കൊണ്ടുവന്ന കൊക്കെയ്ൻ ഹിപ്പോകളെ മനുഷ്യരെ പോലെ

അംഗീകരിക്കാമെന്ന് യു.എസ് കോടതി. കൊളംബിയയിലേക്ക് എസ്‌കോബാർ വളർത്തുമൃഗങ്ങളായി കൊണ്ടുവന്ന ഇവയുടെ പ്രജനന നിരക്ക് വളരെ കൂടുതലായതിനാൽ പ്രദേശത്തെ ആവാസവ്യവസ്ഥ തകിടംമറിഞ്ഞിരിക്കുകയാണ്.

ജൈവവൈവിധ്യത്തിന് ഭീഷണിയായ ഹിപ്പോകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ അവയെ കൊല്ലുകയോ വന്ധ്യംകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കേസിലാണ് വിധി. നിയമപരമായ അവകാശങ്ങളുള്ള ആളുകളായി ഹിപ്പോകളെ കാണാമെന്നാണ് ഫെഡറൽ കോടതി വിധിയിൽ പറയുന്നത്. ഹിപ്പോകളെ കൊന്നൊടുക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് വിധി തിരിച്ചടിയായി. മൃഗങ്ങൾക്ക് വ്യക്തിത്വ പദവി നൽകണമെന്നാവശ്യപ്പെട്ട് നിരവധി മൃഗാവകാശ സംഘടനകൾ ദീർഘനാളുകളായി ശ്രമിക്കുന്നുണ്ടായിരുന്നു.പാബ്ലോ എസ്‌കോബാർ ഒരു അമേരിക്കൻ മൃഗശാലയിൽ നിന്നാണ് കൊളംബിയയിലേയ്ക്ക് നാല് ഹിപ്പോകളെ കടത്തി കൊണ്ടു വന്നത്. ആദ്യം അദ്ദേഹത്തിന്റെ ആഡംബര വീട്ടിൽ പാർപ്പിച്ചിരുന്ന ഹിപ്പോകളെ പിന്നീട് കാട്ടിലേക്ക് വിട്ടു.

തുടക്കത്തിൽ നാല് ഹിപ്പോകൾ മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് നൂറിലധികം ഹിപ്പോകൾ ഉണ്ട്. ഇവയെ കൊക്കൈയ്ൻ ഭീമന്മാർ എന്നാണ് അറിയപ്പെടുന്നത്. അതേ സമയം 2039 ഓടെ 1,400 ഹിപ്പോകൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.