ചെന്നൈ: തമിഴ്നാട്ടിൽ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു. സ്‌ഫോടനത്തിൽ പത്തു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കും.

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കക്കടയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ബേക്കറിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയിൽ സമീപത്തെ കടകൾക്കും കേടുപാട് പറ്റി.