ഇസ്ലാമാബാദ് : പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പുതിയ മേധാവിയായി ലെഫ്. ജനറൽ നദീം അഹമ്മദ് അഞ്ചുമിനെ തിരഞ്ഞെടുത്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഐ.ഐസ്.ഐയുടെ പുതിയ മേധാവിയെ പ്രഖ്യാപിച്ചത്.നവംബർ 20 നാണ് നദീം അഹമ്മദ് അധികാരമേറ്റെടുക്കുന്നത് വരെ നിലവിലെ ഐ.എസ്.ഐ മേധാവി ഫായിസ് ഹമീദ് തന്നെ തുടരും. പാക് സൈനിക നേതൃത്വത്തിൽ അഴിച്ചുപണി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ
ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് നദീമിന് അവസരം ലഭിച്ചത്. റാച്ചി കോറിന്റെ കമാൻഡറായും പാക് പഞ്ചാബ് പ്രവിശ്യയിലുള്ള സൈന്യത്തിലെ ഉദ്യോഗസ്ഥനായും അഹമ്മദ് പ്രവർത്തിച്ചിട്ടുണ്ട്. പാക് സൈന്യത്തിന്റെ സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ ഐ.എസ്.ഐ മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് സൈന്യവും ഇമ്രാൻ സർക്കാരും തമ്മിൽ ഭിന്നതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇമ്രാൻ പ്രതികരിച്ചു.