സോൾ: ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റായിരുന്ന റോഹ് തായെ വൂ (88) അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 1979ൽ സൈനിക അട്ടിമറി നടത്തി ഭരണം പിടിച്ച ചുൻ ഡു ഹ്വാന് ശേഷം പിൻഗാമിയായി തായെ വൂ വരാനിരിക്കെ രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഇതിനെ തുടർന്ന് 1987 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തുകയും തായെ വൂ പ്രസിഡന്റാവുകയും ചെയ്തു. അഞ്ചു വർഷത്തിനു ശേഷം ഭരണത്തിൽ നിന്ന് പുറത്തായ തായെ വൂവിനെ, സൈനിക അട്ടിമറി, അഴിമതി കുറ്റങ്ങൾ എന്നിവ ചുമത്തി തടവ് ശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ രണ്ടു വർഷത്തെ തടവുശിക്ഷക്ക് ശേഷം മാപ്പു നൽകി വിട്ടയച്ചിരുന്നു.