പൃഥ്വിരാജ് അടക്കമുള്ളവർ മുല്ലപ്പെരിയാർ വിഷയത്തിൽ ഹാഷ് ടാഗ് ക്യാംപയിൻ നടത്തരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. അങ്ങനെയൊന്നും ഉണ്ടാകരുത്. ജനങ്ങളെ ആശങ്കയിൽ ആഴ്‌ത്തരുത്. പെരിയാർ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ എടുത്തിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടും, ആശങ്കയും കോടതിയേയും തമിഴ്‌നാട് സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ഒരു ആശങ്കയക്കും ഇടവരാത്ത തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയിൽ നിലനിർത്തും. ഉദ്യോഗസ്ഥതല ചർച്ചയിലാണ് തമിഴ്‌നാടിന്റെ ഉറപ്പ്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാൻ അനുവദിക്കരുതെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.