rare-whale

അബുദാബിയിൽ അപൂർവയിനം തിമിം​ഗലത്തെ കണ്ടെത്തി. ബലീൻ തിമിം​ഗല ഇനത്തിൽപ്പെട്ട ബ്രൈയ്ഡ് വിഭാ​ഗം തിമിം​ഗലത്തെയാണ് കണ്ടെത്തിയത്. 12 മീറ്ററിലധികം നീളമുള്ള അപൂർവ്വയിനത്തിൽ പെട്ട തിമിം​ഗലമാണിത്.

സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ് ഇവയുടെ നീളം. 12 മുതൽ 22 ടൺ വരെ ഭാരമുണ്ടാവും. കടലിൽ ഇത്തരം ജീവികളെ ശ്രദ്ധയിൽപെട്ടാൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Have you seen this? A rare whale, estimated to be more than 12 meters long, was recently spotted in the waters of Abu Dhabi.

“Whale in the waters is an indicator of the health and quality of the emirate's water,” @EADTweets said to Khaleej Times.https://t.co/kuU78ltdXx pic.twitter.com/gBZ0X1LOVQ

— Khaleej Times (@khaleejtimes) October 26, 2021

എമിറേറ്റ്സിലെ വെള്ളത്തിന്റെ ഉയർന്ന ​ഗുണ നിലവാരമാണ് ഈ തിമിം​ഗലത്തിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി അബുദാബി പറഞ്ഞു. അപൂർവവും അസാധാരണവുമായ ഇനം ജീവികളെ കണ്ടാൽ അബുദാബി സർക്കാരിന്റെ 800555 എന്ന കോൺടാക്ട് സെന്റർ നമ്പരിൽ വിളിക്കണമെന്നും അധികൃതർ വ്യക്തമാക്കി.