ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് 2021 ഡിസംബർ പതിനഞ്ചോടെ തുടക്കമാകും. 2022 ജനുവരി 29 വരെ തുടരുന്ന ഫെസ്റ്റിവൽ താമസക്കാർക്കും സന്ദർശകർക്കും നൂതന പരിപാടികളുടെയും ലോകോത്തര വിനോദങ്ങളുടെയും വൈവിദ്ധ്യമാർന്ന അനുഭവം വാഗ്ദാനം ചെയ്യുന്നു.
അവിശ്വസനീയമായ ഡ്രോൺ ഷോകൾ, കരിമരുന്ന് പ്രദർശനങ്ങൾ, ആഗോള ബ്രാൻഡ് സഹകരണങ്ങൾ, ജീവിതത്തെ മാറ്റിമറിക്കുന്ന മെഗാ നറുക്കെടുപ്പുകൾ, പ്രമോഷനുകൾ, ഓഫറുകൾ തുടങ്ങി നിരവധി നൂതന പരിപാടികൾ ഉൾക്കൊള്ളുന്ന ഫെസ്റ്റിവൽ ദുബായുടെ മുൻനിര ആഘോഷങ്ങളിൽ ഒന്നാണ്. സ്വദേശീയവും ആഗോളവുമായ ബ്രാൻഡുകളുടെ ഉത്സവം താമസക്കാർക്കും സന്ദർശകർക്കും വ്യത്യസ്തമായ അനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം നൽകും.
.@GlobalVillageAE, the region's leading multicultural family destination for culture, shopping, attractions, & entertainment, is now open for Season 26, offering new attractions, 15 brand new stage shows, exceptional food concepts & shopping experiences.https://t.co/lz8XH5e2JC pic.twitter.com/tF0UUebudd
— Dubai Media Office (@DXBMediaOffice) October 26, 2021
എക്‌സ്‌പോയിൽ പങ്കെടുക്കുന്ന സന്ദർശകർക്ക് നാടക പ്രകടനങ്ങൾ, കമ്മ്യൂണിറ്റി മാർക്കറ്റുകൾ, എക്‌സ്‌ക്ലൂസീവ് എക്‌സിബിഷനുകൾ, ഫോക്ലോർ, ഹെറിറ്റേജ് ഷോകൾ, രസകരമായ മേളകൾ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി മറ്റ് നിരവധി പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള പരിപാടികൾ പ്രതീക്ഷിക്കാം. ബുർജ് പാർക്കിലെ ജനപ്രിയ മാർക്കറ്റ് ഒടിബിയുടെയും അൽ സീഫിലെ ഡിഎസ്എഫ് മാർക്കറ്റിന്റെയും തിരിച്ചുവരവിനെ ഈ വർഷത്തെ ഫെസ്റ്റിവൽ അടയാളപ്പെടുത്തും.