muhammed-rizwan-waqar

കറാച്ചി: ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിൽ തന്നെ ഏറെ സന്തോഷിപ്പിച്ചത് ചുറ്റും കൂടി നിൽക്കുന്ന ഹിന്ദുക്കളുടെ ഇടയിൽ നിന്ന് നിസ്കരിക്കുന്ന മുഹമ്മദ് റിസ്വാന്റെ ചിത്രമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്ടൻ വഖാർ യൂനിസ്. സംഭവം വിവാദമായതോടെ അദ്ദേഹം തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞു. ലോകകപ്പിൽ ഇന്ത്യയെ പാകിസ്ഥാൻ പരാജയപ്പെടുത്തിയതിന് ശേഷം ഒരു പ്രാദേശിക ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വഖാർ യൂനിസ് ഇത്തരമൊരു പരാമ‌ർശം നടത്തിയത്.

"Rizwan offered Namaz during #INDvPAK match in middle of Hindus was most satisfying thing Mashallah, even more than his batting"

- Waqar Younis & Shoaib Akhtar discusspic.twitter.com/ELTVJSTqh4

— Pakistan Untold (@pakistan_untold) October 26, 2021

ബാബറും റിസ്‌വാനും ബാറ്റ് ചെയ്ത രീതി, സ്‌ട്രൈക്ക് റൊട്ടേഷൻ, അവരുടെ മുഖത്തെ ഭാവം എന്നിവ അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ റിസ്വാൻ ചെയ്തതിൽ ഏറ്റവും നല്ല കാര്യം ഹിന്ദുക്കളാൽ ചുറ്റപ്പെട്ട മൈതാനത്ത് നിസ്കരിച്ചുവെന്നതാണ്. അത് വളരെ പ്രത്യേകതയുള്ള പ്രവൃത്തിയായിരുന്നുവെന്നാണ് വഖാർ പറഞ്ഞത്. ഇതിനെതിരെ ഹർഷാ ഭോഗ്‌ലെയും ആകാശ് ചോപ്രയും അടക്കമുള്ളവർ രംഗത്തെത്തിയതോടെ വഖാർ മാപ്പ് പറയുകയായിരുന്നു. ചർച്ചയ്ക്കിടയിലെ ആവേശത്തിൽ പറഞ്ഞുപോയതാണെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വഖാർ ട്വീറ്റ് ചെയ്തു.

In the heat of the moment, I said something which I did not mean which has hurt the sentiments of many. I apologise for this, this was not intended at all, genuine mistake. Sports unites people regardless of race, colour or religion. #apologies 🙏🏻

— Waqar Younis (@waqyounis99) October 26, 2021

പത്ത് വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇത് ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ ലോകകപ്പിൽ പരാജയപ്പെടുന്നത്. കൂടാതെ ആദ്യമായാണ് പാകിസ്ഥാൻ ടി ട്വന്റി ക്രിക്കറ്റിൽ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുന്നത്.