ദുബായ്: ചലച്ചിത്ര നടൻ നടൻ സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ആർട്സ് ആൻഡ് കൾച്ചർ അതോറിട്ടിയാണ് ദീർഘകാല ഗോൾഡൻ വീസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇഖ്ബാൽ മാർക്കോണി, പി.എം അബ്ദുറഹ്മാൻ, അംജദ് മജീദ്, ജംഷാദ് അലി, റജീബ് മുഹമ്മദ്, സി.എസ്. സുബലക്ഷ്മി എന്നിവർ ചേർന്നാണ് സുരാജിന് വീസ നൽകിയത്.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് 10 വർഷത്തേക്കുള്ള ഗോൾഡൻ വീസ. മലയാളികളടക്കമുള്ള ഇന്ത്യൻ ബിസിനസുകാർ, ഡോക്ടർമാർ, നടന്മാരായ മമ്മുട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ജോജു ജോർജ്, ആസിഫലി, തുടങ്ങിയവർക്കു ഗോൾഡൻ വീസ ലഭിച്ചിരുന്നു.