acceleratepwd

തിരുവനന്തപുരം: കുറഞ്ഞ സമയംകൊണ്ട് ജനകീയ പദ്ധതികൾ നടപ്പിലാക്കി ജനശ്രദ്ധ നേടിയ മന്ത്രിയാണ് മുഹമ്മദ് റിയാസ്.എന്നാൽ പദ്ധതികൾ വെറും പ്രഖ്യാപനങ്ങളായി കടലാസിൽ ഒതുങ്ങരുത് എന്ന ഉറച്ച തീരുമാനത്തിൻെറ ഭാഗമായി "ആക്‌സിലേറേറ്റ് പി ഡബ്ല്യു ഡി" എന്ന പുതിയ രീതി നടപ്പിലാക്കുകയാണ് അദ്ദേഹം.സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികള്‍ക്ക് വേഗത പകരാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് "ആക്‌സിലേറേറ്റ് പിഡബ്ല്യുഡി" ആരംഭിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണ രൂപം

"സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികള്‍ക്ക് വേഗത പകരാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് "Accelerate PWD" ആരംഭിച്ചത്. പരമാവധി ഒരു ദിവസം ഒരു പദ്ധതിയുടെ അവലോകനം എന്ന രീതിയിലാണ് യോഗങ്ങള്‍ സംഘടിപ്പിച്ചുവരുന്നത്. ഇതുവരെ നടത്തിയ എല്ലാ യോഗങ്ങളും ഫലപ്രദമായിരുന്നു. പദ്ധതികള്‍ അഭിമുഖീകരിക്കുന്ന തടസ്സങ്ങള്‍ നീക്കാനും മെല്ലെപ്പോക്ക് അവസാനിപ്പിക്കാനും ഈ യോഗങ്ങള്‍ സഹയാകരമാകുന്നുണ്ട്.

#acceleratepwd

#litemetro

#Thiruvananthapuram

തലസ്ഥാന നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയാണ് തിരുവനന്തപുരം ലൈറ്റ് മെട്രോ. ഈ പദ്ധതിയുടെ മുന്നോടിയായി പൂർത്തിയാക്കേണ്ട മേല്‍പാലങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് "Accelerate PWD" വിലയിരുത്തി.

തിരുവനന്തപും ജില്ലയിലെ ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലാണ് മേല്‍പാലങ്ങള്‍ പണിയുന്നത്. ശ്രീകാര്യത്ത് ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. പട്ടത്ത് ജനുവരിയോടെ ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉള്ളൂരിൽ സ്ഥലമേറ്റെടുപ്പ് പ്രവർത്തനം പ്രാഥമിക ഘട്ടത്തിലാണ്. ഇതും വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കി പാലം നിര്‍മ്മാണം ആരംഭിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് ശ്രമിക്കുന്നത്"