mullaperiyar

ചെന്നൈ: ഡികമ്മിഷൻ മുല്ലപ്പെരിയാർ ഡാം എന്ന പേരിൽ പൃഥ്വിരാജും, ഉണ്ണിമുകുന്ദനും മ‌റ്റ് ചലച്ചിത്ര താരങ്ങളും നടത്തിയ ഹാഷ്‌ടാഗ് കാമ്പെയിൻ വൈറലായതോടെ ബദൽ കാമ്പെയിനുമായി പ്രകോപനം സൃഷ്‌ടിച്ച് തമിഴ്‌നാടും. 'ഇടുക്കിയെ തമിഴ്‌നാടിന് ചേർക്കൂ' എന്നാവശ്യപ്പെട്ടാണ് തമിഴ് പേജുകൾ പുതിയ കാമ്പെയിൻ തുടങ്ങിയിരിക്കുന്നത്. അനെക്‌സ് ഇടുക്കി വിത്ത് ടിഎൻ എന്ന പേരിലാണ് ഹാഷ്‌ടാഗ് കാമ്പെയിൻ.

മധുര ജില്ലയുടെ ഭാഗമായിരുന്നു പണ്ട് ഇടുക്കി ജില്ലയിലെ ഭാഗങ്ങളെന്നും ഇപ്പോഴും തമിഴ്‌ സംസാരിക്കുന്ന ജനങ്ങൾ ധാരാളം ഇവിടെയുണ്ടെന്നും ട്വീ‌റ്റുകളിലൂടെ തമിഴ് പേജുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യത്തിന് മുൻപും ബ്രിട്ടീഷ് ഭരണകാലത്തുമുള‌ള കേരള-തമിഴ്‌നാട് ഭൂപടം പങ്കുവച്ചാണ് തമിഴ് പേജുകൾ കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കുന്നത്.

നടൻ പൃഥ്വിരാജിന്റെ കോലം തേനി ജില്ലാ കളക്‌ടറേ‌റ്റിന് മുന്നിൽ ഫോർവേഡ് ബ്ളോക്ക് പ്രവർത്തകർ കത്തിച്ചു. പൃഥ്വിരാജിനും മുല്ലപ്പെരിയാർ ക്യാമ്പെയിൻ നടത്തുന്ന അഡ്വ. റസ്സൽ ജോയിക്കുമെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നാണ് സംഘടന ജില്ലാ സെക്ര‌ട്ടറി എസ്.ആർ ചക്രവർത്തി അഭിപ്രായപ്പെട്ടു.

#savemullaiperiyardam
தமிழர்கள் இழந்த நிலபரப்பு💔
Did you know Mallus, #MullaperiyarDam areas & Idukki district were with Madurai district during the British rule before India gained independence?
Shall we redo the border? Give TN this dam is useless for you.#AnnexIdukkiWithTN pic.twitter.com/20pU4RmWb0

— 🐯அடங்கா_தமிழன்🐯 (@Billamathan_007) October 26, 2021

നിലവിൽ 138 അടി ജലനിരപ്പായ മുല്ലപ്പെരിയാറിൽ മുൻകരുതൽ നടപടിയുമായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് വില്ലേജുകളിലെ 883 കുടുംബങ്ങളെ മാ‌റ്റിപാർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.