കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പരിധിയിലെ വിവിധ സ്കൂളുകളിൽ ജനകീയ ശുചീകരണം നടക്കുന്നു.എഫ്.എസ്.ഇ.ടി.ഒ മടവൂർ പഞ്ചായത്ത് കമ്മിറ്റി, ഡി.വൈ.എഫ്.ഐ മടവൂർ മേഖലാ കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിൽ തുമ്പോട് സി.എൻ.പി.എസ് ഗവ: എൽ.പി.എസ്,മടവൂർ ഗവ:എൽ.പി.എസ് എന്നിവിടങ്ങൾ ശുചീകരിച്ചു.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേരള ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ നിർവഹിച്ചു.മടവൂർ പഞ്ചാത്ത് പ്രസിഡന്റ് എം.ബിജുകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാകമ്മറ്റിയംഗം രാജൻ എന്നിവർ സംസാരിച്ചു.സ്കൂൾ പി.ടി.എ അംഗങ്ങൾ,അദ്ധ്യാപകർ,കേരളാ എൻ.ജി.ഒ യൂണിയൻ,കെ.എസ്.ഇ.യു, കെ.എസ്, കെ.ജി.ഒ.എ പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. ഡിവൈഎഫ്.ഐ കരവാരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടയ്ക്കാട് ഗവ:എൽ.പി.എസ് ശുചീകരിച്ചു.ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം കിളിമാനൂർ ഏരിയാകമ്മിറ്റിയംഗം എസ്.മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ് കുമാർ, അഭിലാഷ് ഭാസ്കർ, സുധീഷ്, വിഷ്ണു, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.