harbhajan-aamir

ന്യൂഡൽഹി: ട്വൻ്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും പാകിസ്ഥാൻ താരം മുഹമ്മദ് ആമിറു തമ്മിൽ ട്വിറ്ററിൽ പരസ്പരം തുടങ്ങിയ പോര് അതിരുവിട്ടു.

ഇന്ത്യയുടെ തോൽവിക്ക് ശേഷം ഹർഭജനെ കളിയാക്കി ആമിറാണ് പോരിന് തുടക്കമിട്ടത്.

ഇന്ത്യയുടെ തോൽവി കണ്ട് ടിവി തകർത്തോയെന്നായിരുന്നു ട്വിറ്ററിലൂടെ ആമിർ കളിയാക്കി ചോദിച്ചത്. എന്നാൽ മറുപടിയായി 2010 ലെ ഏഷ്യാ കപ്പിൽ ഹനിർഭജൻ ആമിറിനെതിരെ സിക്സിടിക്കുന്ന 'ഫോട്ടോയാണ് ട്വീറ്റ് ചെയ്തത്. ഇനി നിങ്ങൾ പറ ഈ സിക്സ് നിൻ്റെ വീട്ടിലെ ടിവിയിലാണോ വന്നു വീണതെന്നും അതിനൊപ്പം കുറിച്ചു.

ഷാഹിദ് അഫ്രീദി ഹർഭജനെതിരെ തുടർച്ചയായി നാല് സിക്സ് നേടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഹർഭജനെ കളിയാക്കി.

ഒട്ടും വിട്ടുകൊടുക്കാൻ ഭാജി തയ്യാറായില്ല. 2010 ൽ ആമിർ ഉൾപ്പെട്ട വാതുവയ്പ് സംഭവം പരാമർശിച്ചായിരുന്നു ഹർഭജൻ്റെ മറുപടി.

ലോർഡ്സിൽ എന്താണ് സംഭവിച്ചത് ആരുടെ പണമാണ് ഉൾപ്പെട്ടത് . ടെസ്റ്റിൽ എങ്ങനെ നോ എറിയാനാവും? നിന്നെ പോലുള്ളവർക്ക് പണം മാത്രമാണ് ലക്ഷ്യം. നിങ്ങൾ ക്രിക്കറ്റിനെ അപമാനിക്കുകയാണ് ഭാജി ട്വീറ്റ് ചെയ്തു. ആമിർ നോബോൾ എറിയുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു.

ഇതിത് മോശം വാക്കുപയോഗിച്ചാണ് ആമിർ പ്രതികരിച്ചത്. ഹർഭജൻ്റെ ബൗളിംഗ് ആക്ഷൻ വിവാദവും പരാമർശിച്ചു. ഇതിന് പകരമായി ആമിറിനെ താൻ സിക്സടിക്കുന്ന പടം ഹർഭജൻ ട്വീറ്റ് ചെയ്തു. ഫിക്സറെ സിക്സിന് പറത്തി ഗാലറിയ്ക്ക് വെളിയിൽ എന്നായിരുന്നു ക്യാപ്ഷൻ. ഇതിന് ആമിർ മറുപടി പറഞ്ഞിട്ടില്ല. സീനിയർ താരങ്ങൾ പക്വതയോടെ പെരുമാറണമായിരുന്നു എന്ന വിമർശനം പലയിടത്തു നിന്നും ഉയരുന്നുണ്ട്.