meenakshi-dileep

54ാം ജന്മദിനം ആഘോഷിക്കുന്ന ദിലിപീന് മകൾ മീനാക്ഷിയുടെ വക സ്നേഹാശംസകൾ. 'ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യു' എന്നാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് കമന്റ് ഇട്ടിരിക്കുന്നത്. മീനാക്ഷി കുഞ്ഞായിരുന്ന സമയത്ത് ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയും താരപുത്രി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.

സാമൂഹിക മാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ മീനാക്ഷി കുടുംബ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം. അന്നും അനുജത്തിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.

നിരവധി ചലച്ചിത്ര പ്രവർത്തകരും ആരാധകരും ദിലീപിന് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. അനു സിതാര, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് ആശംസകൾ നേർന്നത്.