covaxin

മസ്‌കറ്റ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്‌സിന് ഒമാൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. കൊവാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കുമെന്ന് സിവിൽ ഏവിയേഷൻ വിഭാഗവും അറിയിച്ചു. യാത്രയ്ക്ക് 14 ദിവസം മുൻപ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി. യാത്രക്ക് മുമ്പേ ആർ.ടി.പി.സി.ആർ പരിശോധനയും നിർബന്ധമാണ്.