ആലപ്പുഴ: പട്ടികവർഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ ഗ്രാന്റ്സ് മുഖേന വിദ്യാർത്ഥികൾക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്‌ടിൽ കരാർ വ്യവസ്ഥയിൽ സപ്പോർട്ട് എൻജിനീയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.ടെക്,എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ള പട്ടിക വർഗ വിഭാഗത്തിൽപെട്ടവരെയാണ് പരിഗണിക്കുന്നത്. ശമ്പളം മാസം 21,000. അപേക്ഷകൾ നവംബർ മൂന്നിനകം സമർപ്പിക്കണം.വിശദ വിവരങ്ങളും അപേക്ഷ ഫോമും ww.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.