മനാമ: മൂന്നിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ചൈനയുടെ സിനോഫാം വാക്‌സിൻ വിതരണം ഇന്നലെ മുതൽ ആരംഭിച്ച് ബഹ്റൈൻ. ബഹ്‌റൈനിലെ വാക്‌സിനേഷൻ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പഠനങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ - ബയോൺടെക് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ ആരോഗ്യ മന്ത്രാലയം നടത്തും. healthalert.gov.bh ലൂടെയാണ് കുട്ടികൾക്കുള്ള വാക്‌സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. ബിഎവയർ ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. അതേസമയം, രക്ഷിതാവിന്റെ അനുവാദത്തോടു കൂടി മാത്രമേ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കൂ. വാക്‌സിൻ എടുക്കുന്ന വേളയിലും കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ ഉണ്ടായിരിക്കണമെന്നും ടാസ്‌ക് ഫോഴ്‌സ് അധികൃതർ വ്യക്തമാക്കി.