ലോകത്തെമ്പാടുമുള്ള രജനി ആരാധകർക്ക് വിരുന്നൊരുക്കി 'അണ്ണാത്തെ' ട്രെയിലർ എത്തി. പതിവ് രജനികാന്ത് ഫോർമാറ്റിൽ ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകി തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. വയസ് എഴുപത് പിന്നിടുമ്പോഴും അപാരമായ എനർജി ലെവലിലാണ് 'സൂപ്പർ സ്‌റ്റാർ'.
ദീപാവലി റിലീസായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നയൻതാര, മീന, ഖുശ്‌ബു, കീർത്തി സുരേഷ് എന്നിവരാണ് നായികമാർ. കാലയ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.
ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സ് ആണ്. ഇമ്മൻ ആണ് സംഗീതം.