നാരങ്ങ വെള്ളം സാധാരണ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വൈറ്റമിൻ സി യുടെ കലവറയായ നാരങ്ങ നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗർ തുടങ്ങിയവ വളരെ കുറഞ്ഞ അളവിലുള്ള പാനീയമാണിത്. കൂടാതെ പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ നാരങ്ങാവെള്ളം ചർമത്തിന് സംരക്ഷണമേകും. ശരീരങ്ങളിലുണ്ടാകുന്ന മുറിവുകളെ വേഗമുണങ്ങാൻ വൈറ്റമിൻ സി സഹായിക്കുന്നു. നാരങ്ങ വെള്ളത്തിലെ കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറച്ച് സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് നാരങ്ങ വെള്ളം ഉത്തമ പരിഹാരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ നാരങ്ങ വെള്ളം നല്ലതാണ്.