england

അ​ബു​ദാ​ബി​:​ ​ലോ​ക​ക​പ്പ് ​ട്വ​ന്റി​-20​യി​ൽ​ ​ഇം​ഗ്ല​ണ്ട് 8​ ​വി​ക്ക​റ്റി​ന് ​ബം​ഗ്ലാ​ദേ​ശി​നെ​ ​കീ​ഴ​ട​ക്കി.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​സൂ​പ്പ​ർ​ 12​ ​റൗ​ണ്ടി​ലെ​ ​ഗ്രൂ​പ്പ് 1​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ബാ​റ്റ് ​ചെ​യ്ത​ ​ബം​ഗ്ലാ​ദേ​ശി​ന് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 124​ ​റ​ൺ​സേ​ ​നേ​ടാ​നാ​യു​ള്ളൂ.​

​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് 14.1​ ​ഓ​വ​റി​ൽ​ 2​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​വി​ജ​യ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​ ​ഗം​ഭീ​ര​ ​ജ​യം​ ​നേ​ടി​യ​ ​ഇം​ഗ്ല​ണ്ട് ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ജ​യ​വു​മാ​യി​ ​സെ​മി​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​ ​സ​ജീ​വ​മാ​ക്കി.​ ​മ​റു​വ​ശ​ത്ത് ​ര​ണ്ടാ​മ​ത്തെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​മു​ന്നോ​ട്ടു​ള്ള​ ​പോ​ക്ക് ​പ്ര​തി​സ​ന്ധ​യി​ലാ​യി.
ടോ​സ് ​നേ​ടി​യ​ ​ബം​ഗ്ലാ​ദേ​ശ് ​ക്യാ​പ്ട​ൻ​ ​മ​ഹ​മ്മ​ദു​ള്ള​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മൂ​ന്നാമ​ത്തെ​ ​ഓ​വ​റി​ൽ​ ​അ​ടു​ത്ത​ടു​ത്ത​ ​പ​ന്തു​ക​ളി​ൽ​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ലി​റ്റ​ൺ​ ​ദാ​സി​നെ​ ​(9​)​​​ ​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ണി​ന്റേ​യും​ ​മു​ഹ​മ്മ​ദ് ​ന​യി​മി​നെ​ ​(5​)​​​ ​ക്രി​സ് ​വോ​ക്സി​ന്റേ​യും​ ​കൈ​ക​ളി​ൽ​ ​എ​ത്തി​ച്ച് ​മോ​യി​ൻ​ ​അ​ലി​ ​ഇം​ഗ്ല​ണ്ടി​ന് ​ഇ​ര​ട്ട​ ​ബ്രേ​ക്ക് ​ത്രൂ​ ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​
സ്ഥാ​ന​ക്ക​യ​റ്റം​ ​കി​ട്ടി​യെ​ത്തി​യ​ ​ഷാ​ക്കി​ബ് ​അ​ൽ​ ​ഹ​സ്സ​നെ​ ​(4​)​​​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ക്രി​സ് ​വോ​ക്സി​ന്റെ​ ​പ​ന്തി​ൽ​ ​മ​നോ​ഹ​ര​മാ​യ​ ​ഡൈ​വിം​ഗ് ​ക്യാ​ച്ചി​ലൂ​ടെ​ ​അ​ദീ​ൽ​ ​റ​ഷീ​ദ് ​കൈ​പ്പി​ടി​യി​ൽ​ ​ഒ​തു​ക്കി​ .26​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി​ ​ബം​ഗ്ലാദേ​ശ് ​അ​പ്പോ​ൾ.​ ​പി​ന്നീ​ട് ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​വി​ക്ക​റ്റ് ​ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്ന​ ​ബം​ഗ്ലാ​ദേ​ശി​ന് ​വ​ലി​യൊ​രു​ ​ടോ​ട്ട​ൽ​ ​പ​ടു​ത്തുയ​ർ​ത്താ​ൻ​ ​ക​ഴി​യാ​തെ​ ​പോ​വു​ക​യാ​യി​രു​ന്നു.​ 30​ ​പ​ന്തി​ൽ​ 29​ ​റ​ൺ​സെ​ടു​ത്ത​ ​മു​ഷ്ഫി​ക്കു​ർ​ ​റ​ഹി​മാ​ണ് ​അ​വ​രു​ടെ​ ​ടോ​പ്‌​സ്കോ​റ​ർ.
19​-ാം​ ​ഓ​വ​റി​ൽ​ ​ആ​ദി​ൽ​ ​റ​ഷീ​ദി​നെ​തി​രെ​ ​ന​സും​ ​അ​ഹ​മ്മ​ദ് ​നേ​ടി​യ​ ​ഒ​രു​ ​ഫോ​റും​ ​ര​ണ്ട് ​സി​ക്സും​ ​നൂ​റി​ൽ​ ​നേ​ടി​യ​ ​ഒ​രു​ ​റ​ൺ​സും​ ​ഉ​ൾ​പ്പെ​ടെ​ ​കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​​ട്ട​ 17​ ​റ​ൺ​സാ​ണ് ​ഇ​ഴ​ഞ്ഞു​ ​നീ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശി​നെ​ 120​ ​ക​ട​ത്തി​യ​ത്.​ ​ന​സും​ 9​ ​പ​ന്തി​ൽ​ 19​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.
ഇം​ഗ്ല​ണ്ടി​നാ​യി​ ​മി​ൽ​സ് ​മൂ​ന്നും​ ​മോ​യി​ൻ​ ​ലി​വിം​ഗ്സ്റ്റ​ൺ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.
മ​റു​പ​ടി​ ​ബാ​റ്റിം​ഗി​നാ​യി​ ​ഇ​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ടി​ന് ​ജേ​സ​ൻ​ ​റോ​യ്‌​യും​ ​(38​ ​പ​ന്തി​ൽ​ 63​)​​​ ​ജോ​സ് ​ബ​ട്ട്‌​ല​റും​ ​(18​)​​​ ​ന​ല്ല​ ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.4.5​ഓ​വ​റി​ൽ​ 39​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​ഇ​വ​ർ​ ​ഉ​ണ്ടാ​ക്കി.​ ​അ​വി​ടെ​വ​ച്ച് ​ബ​ട്ട്‌​ല​റെ​ ​ന​സു​മി​ന്റെ​ ​പ​ന്തി​ൽ​ ​ന​യി​ം ​പി​ടി​ച്ച് ​പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​ല​നെ​ ​(28​)​​​ ​കൂ​ട്ടു​പി​ടി​ച്ച് ​റോ​യ് ​ഇം​ഗ്ല​ണ്ട് ​സ്കോ​ർ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​യി.​
5​ ​ഫോ​റും​ 3​ ​സി​ക്സും​ ​നേ​ടി​യ​ ​റോ​യ് ​ടീം​ ​സ്കോ​ർ​ 112​ൽ​ ​വ​ച്ച് ​പു​റ​ത്താ​യെ​ങ്കി​ലും​ ​പി​ന്നീ​ടെ​ത്തി​യ​ ​ബെ​യ​ർ​സ്റ്റോ​ ​(8​)​​​ ​മ​ല​നൊ​പ്പം​ ​പു​റ​ത്താ​കാ​തെ​ ​ഇം​ഗ്ല​ണ്ടി​നെ​ ​വി​ജ​യ​ ​തീ​രത്തെത്തിച്ചു.