അമേരിക്കന്‍ സെനറ്റര്‍ക്കെതിരെ ലൈംഗിക ആരോഫണവുമായി ഹിലരി ക്ലിന്റന്റെ മുന്‍ സഹായിയുടെ പുസ്തകം വിവാദമായി. അമേരിക്കൻ മുന്‍ വിദേശകാര്യ സെക്രട്ടറിയും 2016-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റന്റെ സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഹുമ ആബിദീന്റെ വെളിപ്പെടുത്തലാണ് വിവാദമായത്.
ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു യു.എസ്. സെനറ്റർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഹുമയുടെ ആരോപണം. . Both/And: A Life in Many Worlds എന്നു പേരിട്ട പുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഉളളത്. ഹിലാരി തന്റെ രണ്ടാം മകളെന്ന് വിശേഷിപ്പിക്കുന്ന ഹുമ ആബിദീന്‍ ഹിലാരിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായാണ് അറിയപ്പെടുന്നത്.
ഹിലാരിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ , ഒരു യു എസ് സെനറ്റര്‍ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് ഹുമ പുസ്തകത്തില്‍ പറയുന്നത്. ''വാഷിംഗ്ടണില്‍ നടന്ന ഡിന്നറിനുശേഷം ഒരു യു എസ് സെനറ്ററിന്റെ കൂടെ പുറത്തിറങ്ങി. വീടിനു മുന്നിലെത്തിയപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നതും എന്റെ കൈയില്‍ കയറിപ്പിടിച്ചശേഷം വലതുകൈ കൊണ്ട് തോളില്‍ പിടിച്ചു. അതിനുശേഷം അയാള്‍ എന്നെ ചുംബിക്കുകയും നാവ് എന്റെ വായിനകത്തേക്ക് കടത്തുകയും ചെയ്തു. പിന്നെ അയാള്‍ എന്നെ സോഫയിലേക്ക് തള്ളിയിട്ടു.ഞെട്ടിപ്പോയ ഞാൻ. അയാളെ തള്ളിമാറ്റി. അതുകഴിഞ്ഞ് അയാള്‍ എന്നോട് ക്ഷമാപണം നടത്തി. അപ്പോള്‍ തന്നെ ഞാനവിടെനിന്നും രക്ഷപ്പെട്ടു.''ആരാണ് ഈ സെനറ്റര്‍ എന്നോ അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ എന്തെന്നോ പുസ്തകത്തില്‍ പറയുന്നില്ല
ഇന്ത്യക്കാരനായ സയ്യിദ് സൈനുല്‍ ആബിദിന്റെയും പാകിസ്ഥാന്‍കാരിയായ സാലിഹ മഹമൂദിന്റെ മകളാണ് ഹുമ,. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഡോക്ടറല്‍ ഗവേഷകരായിരുന്നു ഹുമയുടെ മാതാപിതാക്കളുടേത് പ്രണ.വിവാഹമായിരുന്നു. മിഷിഗണിൽ ജനിച്ച ഹുമ സൗദിയിലെ ജിദ്ദയിലും അമേരിക്കയിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ബില്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് ഇന്റേണ്‍ ആയി ഹിലാരിയുടെ ടീമിൽ എത്തുന്നത്. പിന്നീട് ഹുമ ഹിലരിയുടെ മന:സാക്ഷിസൂക്ഷിപ്പുകാരിയായി മാറി. ഹിലരി വിദേശകാര്യ സെക്രട്ടറി ആയിരിക്കെ അവരുടെ സെക്കന്റ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു