anakomban-venda

കുമരകം : അടുക്കളത്തോട്ടത്തിൽ കായ്ചത് ഭീമൻ വെണ്ടക്ക . കുമരകം ഇടമന കൊച്ചുമോന്റെ പച്ചക്കറി തോട്ടത്തിലാണ് ആനകൊമ്പൻ വിഭാഗത്തിൽ പെടുന്ന വെണ്ട ചെടിയിൽ 21 ഇഞ്ച് നീളമുള്ള വെണ്ടക്ക ഉണ്ടായത്. മൂന്നു ചുവടുകളിലും ഇതേ വലുപ്പമുള്ള ധാരാളം വെണ്ടക്ക പിടിച്ചിട്ടുണ്ട്. കൊച്ചുമോന് സുഹൃത്ത് നൽകിയതാണ് ഇതിന്റെ വിത്ത് . വെണ്ട മുൻപും കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ വെണ്ടക്ക ഉണ്ടാകുന്നത് ആദ്യമായാണ്. ജോലിക്കിടയിലുള്ള ഒഴിവു സമയങ്ങളിലാണ് കൊച്ചുമോനും ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ജിജിയും കൃഷിക്കായി സമയം കണ്ടെത്തുന്നത്. തക്കാളി, പടവലം, വഴുതന, പച്ചമുളക്, ചേന, ചേമ്പ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭീമൻ വെണ്ടക്ക കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.