covaxin

മസ്‌കത്ത്: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അംഗീകാരം നൽകി ഒമാൻ ആരോഗ്യമന്ത്രാലയം. കൊവാക്സി രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ വിഭാഗവും അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം സിവില്‍ ഏവിയേഷന്‍ വിഭാഗം ബുധനാഴ്ച പുറത്തിറക്കി.ഇനി മുതല്‍ കൊവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച്‌ 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ എത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. അതേസമയം ആര്‍.ടി.പി.സി.ആർ പരിശോധനയുൾപ്പെടെയുള്ള മറ്റ് കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണം.

ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് മാത്രമാണ് നേരത്തേ ഒമാൻ അംഗീകാരം നൽകിയിരുന്നത്. ഉള്‍പ്പെടുത്തിയിരുന്നത്. കൊവാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ ഇതുമൂലം പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാവും.