ന്യൂഡൽഹി: 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു, ഇത് ചൈനയ്ക്കുള്ള ശക്തമായ സന്ദേശമായി കണക്കാക്കപ്പെടുന്നു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐസിബിഎം വിഭാഗത്തിൽ ഉൾപ്പെടുന്ന അഗ്‌നി5, ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാത്രി 7:50 ന് ആണ് വിക്ഷേപിച്ചത്.
മിസൈലിന് മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധനം ഘടിപ്പിച്ച എഞ്ചിൻ ഉപയോഗിക്കുന്നു. കൂടാതെ വളരെ ഉയർന്ന ലക്ഷ്യങ്ങളെ കൃത്യമായി തന്നെ ആക്രമിക്കാൻ കഴിയും. അന്തർവാഹിനി അധിഷ്ഠിത ആണവ മിസൈലുകൾക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയാണ് അഗ്‌നി 5.
വിശ്വസനീയമായ മിനിമം പ്രതിരോധം' എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് അഗ്‌നി5 ഉപയോഗപ്പെടുത്തുക. 'ആദ്യം ഉപയോഗിക്കേണ്ടതില്ല' എന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുക കൂടി ചെയ്യുന്നു. 2012ലാണ് അഗ്‌നി5ന്റെ ആദ്യ പരീക്ഷണം നടത്തിയത്.