കണ്ണാടി നന്നായാൽ ചങ്ങാതി വേണ്ടന്നാണല്ലോ ചൊല്ലി. കണ്ണാടി ഇല്ലാത്ത വീടുകൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ വീട്ടിൽ കണ്ണാടി സഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വാസ്തുവിൽ പറയുന്നു. വീടിന്റെ വാസ്തു നിർണയിക്കുന്നതിൽ കണ്ണാടികൾക്കും ഒരു പ്രധാന സ്ഥാനമുണ്ടെന്ന് കാര്യം നമ്മളിൽ പലർക്കും അറിയില്ല. വീടിനുള്ളിലെ കണ്ണാടിയുടെ സ്ഥാനം നമ്മുടെ സാമ്പത്തിക ഭദ്രതയെയും സമാധാനത്തെയും സന്തോഷത്തെയും വരെ ബാധിച്ചേക്കാം. വീടിനുള്ളിലെ ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികൾക്ക് സാധിക്കുന്നു. അതിനാൽ തന്നെ വീടിനള്ളിൽ പോസിറ്റീവ് എനർജി കടന്ന് വരുന്നത് കണ്ണാടിയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ തന്നെ കണ്ണാടി എവിടെയെല്ലാം സ്ഥാപിക്കാം എന്ന് നോക്കാം..
ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്കും രോഗങ്ങൾക്കും കാരണമാകുന്നു. വീടിന്റെ പ്രധാന വാതിൽ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വെയ്ക്കരുത്. നെഗറ്റീവ് എനർജിക്ക് കാരണമായേക്കാവുന്ന വസ്തുതകൾക്ക് അഭിമുഖമായി മാത്രം കണ്ണാടി വെയ്ക്കുക.
ലോക്കറിന് മുന്നിൽ കണ്ണാടി വെയ്ക്കാവുന്നതാണ്. ഇത് സമ്പദ് സമൃദ്ധി കൊണ്ടുവരും. ചെറിയ ഇടനാഴികളിൽ കണ്ണാടികൾ വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്ക് കാരണമാകും. ഇടനാഴികളിലെ കണ്ണാടി നെഗറ്റീവ് എനർജിയും ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയവും മാത്രമാകും പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ കണ്ണാടി ഒഴിവാക്കുക.
നല്ല കാഴ്‌ചകളും പോസിറ്റീവ് എനർജിയും പ്രതിഫിലിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ കണ്ണാടി ഉറപ്പാക്കുകയും വേണം. കുളിമുറിയിൽ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വെയ്ക്കുക. വീടിന് നടക്ക് ഭിത്തിയുണ്ടെങ്കിൽ അതിൽ ഒരു കണ്ണാടി വെയ്ക്കുക. ഇതിലൂടെ വീടിന്റെ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും.
ഒരു കണ്ണാടിക്ക് അഭിമുഖമായി മറ്റൊന്ന് വെയ്ക്കരുത്. ഇത് അസ്വസ്ഥതകൾക്ക് കാരണമാകുന്നു. കുളിമുറിയിൽ അല്ലാതെ മറ്റൊരിടത്തും വടക്ക് വശത്തോ കിഴക്ക് വശത്തോ കണ്ണാടി വെയ്ക്കരുത്.പ്രധാന ഗേറ്റിന് അഭിമുഖമായും കണ്ണാടി വെയ്ക്കരുത്.
കണ്ണാടി സ്ഥാപിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി നിലനിർത്താൻ കഴിയും.