mullaperiyar-dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെ​ക്ക​ൻ​ഡി​ൽ​ 3800​ ​ഘ​ന​യ​ടി വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്.​ 2300​ ​ഘ​ന​യ​ടി​ ​ജ​ലം​ ​ത​മി​ഴ്നാ​ട് ​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.​ ​

ജലനിരപ്പ് 138 അടിയെത്തിയതോടെ ഡാമിൽ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും. ഡാം തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാർ തീരത്തുള്ളവരെ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.

അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. സംസ്ഥാന സർക്കാർ സജ്ജമാണെന്നും, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.