monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി ഉടൻ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.മോൻസണെതിരെ നേരത്തെ പോക്‌സോ കേസെടുത്തിരുന്നു. സൗന്ദര്യവ‌ർദ്ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ജീവനക്കാരിയുടെ പതിനേഴുകാരിയായ മകളെ ഉന്നത വിദ്യാഭ്യാസം ഉറപ്പു നൽകി കലൂരിലെ വാടകവീട്ടിൽ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു പരാതി. പോക്സോ കേസിൽ മോൻസണെ ഉടൻ കസ്റ്റഡിയിലെടുക്കും.