police

ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യദയായി പെരുമാറിയെന്ന പരാതിയിൽ സബ് ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ് ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസുകാരൻ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ക്വാർട്ടേഴ്‌സിൽ എത്തിയ സന്തോഷ്, പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എസ് ഐ പൊലീസുകാരനെ അന്വേഷിച്ചെന്ന വ്യാജേനയാണ് അദ്ദേഹത്തിന്റെ ക്വാർട്ടേഴിലെത്തിയത്. പൊലീസ് ആസ്ഥാനത്തു നിന്നും വയർലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്‌ ഐ പൊലീസുകാരന്റെ ക്വാർട്ടേഴിലെത്തുകയായിരുന്നു.