ഉത്രയുടെ കൊലപാതകത്തിനു ശേഷം പാമ്പുകടിയേറ്റ പലരും സംശയത്തോടെ വിളിക്കാറുണ്ടെന്ന് വാവാ സുരേഷ്. കോഴിക്കോട് ഒരമ്മയ്ക്ക് രണ്ട് കൈകളിലുമായി 18 പ്രാവശ്യം പാമ്പുകടിയേറ്റ സംഭവത്തിൽ സംശയവുമായി മകൻ വിളിച്ചു,
ഇങ്ങനെയായാൽ ഒരു കുറ്റാന്വേഷണ എജൻസി തുടങ്ങേണ്ടി വരുമെന്നാണ് സുരേഷ് പറയുന്നത്. സംശയത്തിന്റെ പേരിൽ നിരവധി കോളുകളാണ് ദിനംപ്രതി വരുന്നത്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ തറയിൽ കിടന്നുറങ്ങാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ എന്ന പരിപാടിയിലാണ് സുരേഷ് ഇക്കാര്യങ്ങൾ പ്രേക്ഷകരോട് പങ്കുവച്ചത്.