aa-rahim

ന്യൂഡൽഹി: ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന അദ്ധ്യക്ഷനാണ് റഹിം. ഇന്ന് ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് റഹിമിന് ചുമതല ലഭിക്കുന്നത്.

Posted by P A Muhammad Riyas on Wednesday, 27 October 2021

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽ വർക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.