sai-pallavi

താരങ്ങളുടെ ഫിറ്റ്‌നസ് സീക്രട്ടുകൾ അറിയാൻ താൽപര്യമുള്ള ഒരുപാട് പേരുണ്ട്. മോഹൻലാലും ടൊവിനോയും ഉൾപ്പടെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും വർക്കൗട്ട് വീഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

അത്തരത്തിൽ നിരവധി പേർക്ക് അറിയേണ്ടിയിരുന്നത് നടി സായി പല്ലവിയുടെ ബ്യൂട്ടീ സീക്രട്ടിനെക്കുറിച്ചായിരുന്നു.തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും ഫ്‌ളക്‌സിബിൾ ബോഡി ഉള്ള നടിയാണ് സായി പല്ലവി. നടിയുടെ അഭിനയത്തിനും സൗന്ദര്യത്തിനുമൊക്കെ ആരാധകരേറെയാണ്.

ശരീരം ഫ്‌ളെക്‌സിബിൾ ആക്കിവെക്കാനും ഫിറ്റ്‌നെസ് നിലനിർത്താനും സായ് പല്ലവി എന്തൊക്കെ വ്യായാമമായിരിക്കും ചെയ്യുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ കേട്ടോളൂ, ഇതുവരെ താരം ജിമ്മിൽ പോയിട്ടില്ല. ഡാൻസിലൂടെയാണ് നടി ഫിറ്റ്‌നസ് നിലനിർത്തുന്നത്.സ്ട്രസ്സ് കുറയ്ക്കാനും നൃത്തം വളരെ സഹായകരമാണെന്നാണ് സായി പല്ലവി പറയുന്നത്. അരമണിക്കൂർ ഡാൻസ് ചെയ്താൽ 400 കലോറി കുറയ്ക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.