സെപ്തംബർ17 ന് സ്ട്രീമിംഗ് ആരംഭിച്ച സൗത്ത് കൊറിയൻ സർവൈവൽ ഡ്രാമയാണ് സ്ക്വിഡ് ഗെയിംസ്. ഭാഷാ ഭേദമന്യേ ആരാധകരും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ എന്താണ് സ്ക്വിഡ് ഗെയിം?എന്തുകൊണ്ടാണ് അത് ഇത്രയും ജനശ്രദ്ധയാകർഷിച്ചത്?
ഹ്വാങ്ങ് ഡോങ് ഹ്യുക് സംവിധാനം ചെയ്ത സര്‍വൈവല്‍ ഡ്രാമ എന്ന വിഭാഗത്തില്‍ പെടുന്ന ത്രില്ലറായ സ്‌ക്വിഡ് ഗെയിം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് ?
ആദ്യത്തെ മത്സരം കഴിയുന്നതോടെ ആണ് സമ്മാനത്തുക എന്തെന്ന് പങ്കെടുക്കുന്നവര്‍ക്കും പ്രേക്ഷകര്‍ക്കും മനസ്സിലാവുന്നത്. പേരു സൂചിപ്പിക്കും പോലെ കുട്ടികള്‍ക്ക് ആയുള്ള ഒരു കൊറിയന്‍ കളിയാണ് സ്‌ക്വിഡ് ഗെയിം. തെക്കന്‍ തിരുവിതാംകൂറിലെ കിളിത്തട്ട് കളി പോലെ കൗശലപൂര്‍വം പ്രതിയോഗിയെ മറികടന്ന് അടുത്ത തട്ടിലേക്ക് ചാടുന്ന കളി. ഈ കളിത്തട്ടിന് കണവയുടെ ആകൃതിയാണ്. കിളിത്തട്ടില്‍ ഓരോ കളങ്ങളായി മറികടന്ന് അവസാനം വരെ കടക്കുന്നവര്‍ വിജയിക്കും എങ്കില്‍ സ്‌ക്വിഡ് ഗെയിമില്‍ എതിരാളികളെ തള്ളിപ്പുറത്താക്കി 'കൊല്ലു'ന്നവരാണ്' ജയിക്കുക. ജേതാവിനു മാത്രം സ്ഥാനമുള്ള നിയോ ലിബറല്‍ ലോകത്തിന്റെ യഥാർത്ഥ പ്രതീകമായ ഈ കളിയെപ്പറ്റി കൂടുതൽ അറിയാം .