വിമാനം വൈകിയാൽ അത് യാത്രക്കാരെ അലോസരപ്പെടുത്തുമെന്നുള്ളത് ഉറപ്പാണ്. എന്നാൽ അലോസരപ്പെട്ടിരിക്കുന്ന യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ് വിമാനത്തിലെ ഒരു എയർ ഹോസ്റ്റസ്.
യു എസിലെ ബാൾട്ടിമോറിൽ നിന്നുമുള്ള കണക്ടിംഗ് ഫ്ലൈറ്റിന് ശേഷം സൗത്ത് വെസ്റ്റ് ഫ്ലൈറ്റ് വൈകിയതോടെ യാത്രക്കാർ പ്രകോപിതരായി. അതോടെയാണ് യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ അപ്പോഴത്തേക്കും എയർ ഹോസ്റ്റസ് യാത്രക്കാരെ ഞെട്ടിച്ചുക്കൊണ്ട് ഒരു പാട്ടുപാടിയത്. നാറ്റ് കിംഗ് കോൾ ക്ലാസിക് ലവ് എന്ന ഗാനമാണ് അവർ പാടിയത്. എയർ ഹോസ്റ്റസിന്റെ പ്രകടനം യാത്രക്കാരെ അത്ഭുതപ്പെടുത്തി. എയർ ഹോസ്റ്റസിന്റെ പ്രകടനം യാത്രക്കാർ എടുക്കുകയും വീഡിയോ വൈറൽ ഹോഗ് എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തു. ഒക്ടോബർ 23 നാണ് സംഭവം നടന്നത്, ഇതിനോടകം തന്നെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് കാരണം ലഗേജുകൾ ലോഡ് ചെയ്യാനുള്ളതിനാലാണ് വിമാനം വൈകിയതെന്നും, അതുകൊണ്ടാണ് കൂട്ടത്തിലൊരാൾ പാട്ടുപാടിയതെന്നും വീഡിയൊ പകർത്തിയ സാമന്ത സീർൽസ് പറഞ്ഞു.
വീഡിയോ പുറത്ത് വന്നതോടെ എയർ ഹോസ്റ്റസിന് പിന്തുണയുമായി നിരവധി കമന്റെുകളാണ് വരുന്നത്.