icc-world-cup

യു.എ.ഇയിലും ഒമാനിലുമായി ഐ.സി.സി. ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ട് മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലോകക്രിക്കറ്റിലെ വമ്പന്മാരുടെ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. സൂപ്പർ 12 റൗണ്ടിലെ ഇതുവരെയുള്ള മികച്ച അഞ്ചു മത്സരങ്ങളുടെ രേഖാ ചിത്രം ഇതാ...

1. ദക്ഷിണാഫ്രിക്ക Vs ആസ്ട്രേലിയ

ഒക്ടോബർ 23,അബുദാബി

5 വിക്കറ്റിന് ആസ്ട്രേലിയൻ വിജയം

ഈ ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത് ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയുമായിരുന്നു. ബൗളർമാരുടെ ആധിപത്യം കണ്ട മത്സരമായിരുന്നു ഇത്. ടോസ് നേടിയ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് വിട്ടു. ഒൻപത് വിക്കറ്റ് നഷ്ടമായിട്ടും 118 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. 36 പന്തുകളിൽ 40

റൺസ് നേടിയ എയ്ഡൻ മാർക്രമിന് മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ പിടിച്ചുനിൽക്കാനായത്. മിച്ചൽ സ്റ്റാർക്കും ഹേസൽ വുഡും ആദം സാംപയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

താരതമ്യേന ചെറിയ ലക്ഷ്യമായിട്ടും വിജയം നേടാൻ ആസ്ട്രേലിയയ്ക്ക് 19.4-ാം ഓവർ വരെ വേണ്ടിവന്നു എന്നതാണ് മത്സരം ആവേശകരമാക്കിയത്. സ്റ്റീവ് സ്മിത്തിന്റെയും (35) മാർക്കസ് സ്റ്റോയ്നിസിന്റെയും (24*) ക്ഷമയോടെയുള്ള ബാറ്റിംഗാണ് കംഗാരുക്കളെ വിജയത്തിലെത്തിച്ചത്.

ദക്ഷിണാഫ്രിക്ക 118/9

ആസ്ട്രേലിയ 121/5

മാൻ ഒഫ് ദ മാച്ച് : ഹേസൽ വുഡ് (2-19)

2. ഇംഗ്ളണ്ട് Vs വെസ്റ്റ് ഇൻഡീസ്

ഒക്ടോബർ 23,ദുബായ്

ഇംഗ്ളണ്ട് വിജയിച്ചത് ആറുവിക്കറ്റിന്

ഇം​ഗ്ള​ണ്ട് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ആ​ൾ​ഒൗ​ട്ടാ​ക്കി​യ​ത് ​വെ​റും​ 55​ ​റ​ൺ​സി​നാ​ണ്.​ ​ട്വ​ന്റി20​ ​ലോ​ക​ക​പ്പ് ​ച​രി​ത്ര​ത്തി​ലെ​ ​കു​റ​ഞ്ഞ​ ​മൂ​ന്നാ​മ​ത്തെ​ ​ടീം​ ​ടോ​ട്ട​ലാ​ണ് ​വെ​സ്റ്റി​ൻ​ഡീ​സ് ​​നേ​ടി​യ​ത്. 2.2​ ​ഓ​വ​റി​ൽ​‌​ ​വെ​റും​ 2​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ 4​ ​വി​ക്ക​റ്റെ​ടു​ത്ത​ ​ഇം​ഗ്ലി​ഷ് ​സ്പി​ന്ന​ർ​ ​ആ​ദി​ൽ​ ​റാ​ഷി​ദും നാലോവറിൽ ഒരു മെയ്ഡനടക്കം 17 റൺസ് വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ മൊയീൻ അലിയുമാണ് ​വെ​സ്റ്റി​ൻ​ഡീ​സ് ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.4 വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ലാ​ണ് ​നി​സ്സാ​ര​മാ​യ​ ​വി​ജ​യ​ല​ക്ഷ്യം​ ​ഇം​ഗ്ള​ണ്ട് ​മ​റി​ക​ട​ന്ന​ത്.

2016​ ലെ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ൽ​ ​ഇം​ഗ്ള​ണ്ടി​നെ​ ​തോ​ൽ​പ്പി​ച്ചാ​ണ് ​വി​ൻ​ഡീ​സ് ​കി​രീ​ടം​ ​ചൂ​ടി​യി​രു​ന്ന​ത്.​ ​ഇ​തി​നു​ള്ള​ ​മ​ധു​ര​ ​പ്ര​തി​കാ​ര​മാ​യി​ ​ഇം​ഗ്ള​ണ്ടി​ന്റെ​ ​ഇ​ത്ത​വ​ണ​ത്തെ​ ​വി​ജ​യം.

വെസ്റ്റ് ഇൻഡീസ് 55 (14.2 ഓവർ)

ഇംഗ്ളണ്ട് 56/4(8.2 ഓവർ)

മാൻ ഒഫ് ദ മാച്ച് : മൊയീൻ അലി

3.ഇന്ത്യ Vs പാകിസ്ഥാൻ

ഒക്ടോബർ 24,ദുബായ്

10 വിക്കറ്റിന് പാക് ജയം

ലോ​ക​ക​പ്പു​ക​ളി​​​ൽ​ ​പാ​കി​​​സ്ഥാ​നോ​ട് ​തോ​റ്റി​​​ട്ടി​​​ല്ലെ​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​റെ​ക്കാ​ഡ് ​ഇ​നി​​​യി​​​ല്ല.​ ​ ഐ.​സി​​.​സി​​.​ട്വ​ന്റി​​​-20​ ​ലോ​ക​ക​പ്പി​ലെ​ ​തങ്ങളുടെ ആ​ദ്യ​ ​മ​ത്സ​ര​ത്തി​​​ൽ​ ​പാ​കി​​​സ്ഥാ​നെ​തി​​​രെ​ 10​ ​വി​ക്ക​റ്റി​നാ​ണ് ​ഇ​ന്ത്യ​ ​തോ​റ്റ​ത്.​ ​ദു​ബാ​യ് ​സ്റ്റേ​ഡി​​​യ​ത്തി​​​ൽ​ ​ടോ​സ് ​ന​ഷ്‌​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ഏ​ഴ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 151​റ​ൺ​സെ​ടു​ത്ത​പ്പോ​ൾ​ ​വി​ക്ക​റ്റൊ​ന്നും​ ​ന​ഷ്ട​മാ​കാ​തെ​ 17.5​ ​ഓ​വ​റി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​നാ​യ​ക​ൻ​ ​ബാ​ബ​ർ​ ​അ​സ​മും​ ​(68​),​മു​ഹ​മ്മ​ദ് ​റി​സ്‌​വാ​നും​ ​(78​)​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​മാ​ണ് ​പാ​കി​സ്ഥാ​നെ​ ​നി​ഷ്പ്ര​യാ​സം​ ​വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ആ​റ് ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്‌​മാ​യി​രു​ന്ന​ ​ഇ​ന്ത്യ​യെ​ ​നാ​യ​ക​ൻ​ ​വി​​​രാ​ടി​​​ന്റെ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​​​യാ​ണ് ​(57​)​ ​വ​ലി​യ​ത​ക​ർ​ച്ച​യി​​​ൽ​ ​നി​​​ന്ന് ​ക​ര​ക​യ​റ്റി​യ​ത്.​ ​നാ​ലാം​ ​വി​​​ക്ക​റ്റി​​​ൽ​ ​ഒ​പ്പം​ ​നി​​​ന്ന് ​പി​ന്തു​ണ​ ​ന​ൽ​കി​​​യ​ ​റി​ഷ​ഭ് ​പ​ന്തി​ന്റെ​ ​(39​)​ ​പ്ര​ക​ട​ന​വു​മൊ​ഴി​​​ച്ചാ​ൽ​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റിം​ഗ് ​നി​​​ര​ ​നി​​​രാ​ശ​പ്പെ​ടു​ത്തു​ക​യാ​യി​​​രു​ന്നു.

നാ​ലോ​വ​റി​ൽ​ 31​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ഷ​ഹീ​ൻ​ ​ഷാ​ ​അ​ഫ്രീ​ദി​യാ​ണ് ​പാ​ക് ​ബൗ​ളിം​ഗ് ​നി​ര​യി​ൽ​ ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​കാ​രി​യാ​യ​ത്.​ ​ഹ​സ​ൻ​ ​അ​ലി​ ​ര​ണ്ടു​വി​ക്ക​റ്റും​ ​ഷ​ദാ​ബ് ​ഖാ​ൻ,​ഹാ​രി​സ് ​റൗ​ഫ് ​എ​ന്നി​വ​ർ​ ​ഓ​രോ​വി​ക്ക​റ്റും​ ​നേ​ടി.

ഇ​ന്ത്യ​ 151​/7​
പാ​കി​സ്ഥാ​ൻ​ 152​/0

മാൻ ഒഫ് ദ മാച്ച് : ഷ​ഹീ​ൻ​ ​ഷാ​ ​അ​ഫ്രീ​ദി

4. വെസ്റ്റ് ഇൻഡീസ് Vs ദക്ഷിണാഫ്രിക്ക

ഒക്ടോബർ 26, ദുബായ്

എട്ടുവിക്കറ്റിന് ദക്ഷിണാഫ്രിക്കൻ വിജയം

ആദ്യ കളിയിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് ദക്ഷിണാഫ്രിക്ക കരകയറിയപ്പോൾ വിൻഡീസ് വീണ്ടും പരാജയത്തിലേക്ക് വീണ മത്സരം. ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയിരുന്നു.എന്നാൽ 10 പന്തുകൾ ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. 35 പന്തുകളിൽ 56 റൺസ് നേടിയ എവിൻ ലെവിസായിരുന്നു വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്. ക്യാപ്ടൻ പൊള്ളാഡ് 26 റൺസടിച്ചു. ക്രിസ് ഗെയ്‌ലിന്(12) തിളങ്ങാനായില്ല.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്ടൻ ടെംപ ബൗമയെ(2) തുടക്കത്തിലേ നഷ്ടമായെങ്കിലും റാസീ വാൻഡെർഡ്യൂസൻ(43),റീസാ ഹെൻട്രിക്സ് (39), എയ്ഡൻ മാർക്രം (51*) എന്നി​വരുടെ ബാറ്റിംഗ് വി​ജയം നൽകി​.

വെസ്റ്റ് ഇൻഡീസ് 143/8

ദക്ഷിണാഫ്രിക്ക 144/2

മാൻ ഒഫ് ദ മാച്ച് : അൻറിച്ച് നോർക്യേ(1-14)

5.ബംഗ്ളാദേശ് Vs ഇംഗ്ളണ്ട്

ഒക്ടോബർ 27,അബുദാബി

എട്ടുവിക്കറ്റിന് ഇംഗ്ളണ്ട് ജയം

ബംഗ്ളാദേശിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ടൂർണമെന്റിലെ ഇംഗ്ളണ്ടിന്റെ രണ്ടാം ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 124 റൺസ് മാത്രം. മറുപടിയിൽ 35 പന്തുകൾ അവശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ളണ്ട് ലക്ഷ്യത്തിലെത്തി.

മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയും നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടൈമൽ മിൽസും മൂന്നോവറിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ലിയാം ലിവിംഗ്സ്റ്റണും ചേർന്നാണ് ബംഗ്ളാദേശിനെ നിയന്ത്രിച്ചുനിറുത്തിയത്.38 പന്തുകളിൽ 61 റൺസ് നേടി ജേസൺ റോയ് ഇംഗ്ളീഷ് ബാറ്റിംഗിൽ തിളങ്ങി.

ബംഗ്ളാദേശ് 124/9

ഇംഗ്ളണ്ട് 126/2(14.1ഓവർ)

മാൻ ഒഫ് ദ മാച്ച് : ജേസൺ റോയ്