അശ്വതി: ആശ്വാസവചനങ്ങളും അനുഗ്രഹവർഷങ്ങളും ഗുരുഭൂതരിൽ നിന്ന് ലഭിക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. ബന്ധുജനസമാഗമം, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ എന്നിവ ഫലം.
ഭരണി: ഭരണാധികാരികളിൽ നിന്ന് അനുകൂലമായ നടപടിയും ആനുകൂല്യങ്ങളും ലഭിക്കും. ഉല്ലാസയാത്ര.
കാർത്തിക: കാരണങ്ങളും ഗുരുതരമായ കാര്യങ്ങളുമില്ലാതെ നിഷ്ക്കരുണം മേലധികാരികളിൽ നിന്ന് വഴക്ക് കേൾക്കാനിടവരും.
രോഹിണി: രോഗനിർണയാവശ്യങ്ങൾക്കും പ്രസവസംബന്ധമായ കാര്യങ്ങൾക്കുമായി ആശുപത്രിവാസം വേണ്ടിവരും. പതനഭയം, നേത്രോദരരോഗം.
മകയിരം: മനസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ടിവരും. ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും.
തിരുവാതിര: തിരക്കിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കലാ, സാഹിത്യപ്രവർത്തനങ്ങൾമൂലം ഗുണാനുഭവമുണ്ടാകും.
പുണർതം: പുരാതനസ്വത്ത് ലഭിക്കുവാൻ യോഗം, പ്രഗത്ഭരുടെ സംഗീതവിരുന്നിൽ സംബന്ധിക്കും. ബന്ധുജനങ്ങളുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കും.
പൂയം: പൂജാദികാര്യങ്ങൾക്കും ചടങ്ങുകൾക്കുമായി നല്ലതുക ചെലവഴിക്കും. സന്താനങ്ങൾ മത്സരപരീക്ഷാദികളിൽ വളരെ നല്ല പ്രകടനം കാഴ്ചവയ്ക്കും.
ആയില്യം: ആലോചനാക്കുറവിനാൽ സംഭവിച്ചുപോയ കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് വേവലാതിപ്പെടും.
മകം: മനസിൽ ആഗ്രഹിച്ചുവരുന്ന കാര്യം സാധിക്കും. മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ നല്ല പുരോഗതി അനുഭവപ്പെടും.
പൂരം: പൂർത്തീകരിക്കാതെ കിടക്കുന്ന ഗൃഹനിർമ്മാണത്തിനായി വായ്പലഭിക്കും. സംഗീത, സാഹിത്യ, സാംസ്കാരിക സദസുകളിൽ സാന്നിദ്ധ്യം വഹിക്കും.
ഉത്രം: ഉദ്യോഗക്കയറ്റത്തിനെത്തുടർന്ന് ഉത്തരവാദിത്തവും അദ്ധ്വാനവും കൂടുതലാകും. ഉന്നതവ്യക്തികളെ പരിചയപ്പെടുകയും അത് ഭാവിയിൽ ഗുണാനുഭവങ്ങളുമുണ്ടാക്കും.
അത്തം: അതിർത്തിത്തർക്കത്തിന് സാദ്ധ്യത. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. നിശ്ചയിച്ച വിവാഹം നടക്കും.
ചിത്തിര: ചിരകാലാഭിലാഷം നേടിയെടുക്കും. വിദേശഗമനത്തിന് സാദ്ധ്യത. മനഃക്ളേശമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകും. രോഗപീഡ ഉണ്ടായേക്കാം.
ചോതി: പ്രവർത്തനമാന്ദ്യം അനുഭവപ്പെട്ടേക്കും. ധനവ്യയമുണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കും. പുണ്യദേവാലയദർശനം നടത്തും.
വിശാഖം: വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഭിമാനം കാത്തുസൂക്ഷിക്കേണ്ട അവസരങ്ങളുണ്ടാകും.
അനിഴം: അന്യഗൃഹവാസമുണ്ടാകും. വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളുടെ വിവാഹചടങ്ങുകൾക്ക് നേതൃത്വം നൽകും.
തൃക്കേട്ട: തൃപ്തികരമായ തീരുമാനങ്ങൾ എടുക്കുക വഴി കീഴ്ജീവനക്കാരുടെ ഇഷ്ടവും സഹകരണവും പൂർവാധികം ലഭിക്കും.
മൂലം: മൂടിവച്ചിരിക്കുന്ന രഹസ്യം പരസ്യമാകുവാനിടയുണ്ട്. മത്സരപരീക്ഷാദികളിൽ ഉന്നതവിജയം നേടും. വിദേശയാത്രയ്്ക്കുള്ള അനുമതി ലഭിക്കും.
പൂരാടം: ആഘോഷപരിപാടികളിൽ സംബന്ധിക്കും. പുരസ്കാരം ലഭിക്കും. പുരോഗമന പരിപാടികളിൽ മുൻനിരയിൽ നിന്നും പ്രവർത്തിക്കും.
ഉത്രാടം: ഉദരരോഗത്തിന് സാദ്ധ്യതയുണ്ട്. രോഗനിർണയ പരിശോധനകൾ നടത്തേണ്ടി വരും. ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്.
തിരുവോണം: എടുത്ത തീരുമാനങ്ങൾ സാർത്ഥകമായി പരിണമിക്കും.തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. രാഷ്ട്രീയപരമായി ഉന്നതസ്ഥാനം നേടും.
അവിട്ടം: അവിചാരിതമായി സംഭവവികാസങ്ങളുണ്ടാകും. അനാവശ്യയാത്ര വേണ്ടി വരും.
ചതയം: ചതിയിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണം. സാമ്പത്തിക നഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. വ്യാപാരപുരോഗതിയുണ്ടാകും.
പൂരുരുട്ടാതി: പൂർവാധികം ആരോഗ്യത്തോടെ ജീവിതശൈലി ചിട്ടപ്പെടുത്തും. സന്താനങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടി അശ്രന്തപരിശ്രമം നടത്തി വിജയിക്കും.
ഉത്രട്ടാതി: ഉത്തമസുഹൃത്തുക്കളുടെ സഹായസഹകരണം കൊണ്ട് മുന്നോട്ടുപോകും. അഭിമാനക്ഷതം സംഭവിക്കാതെ സൂക്ഷിക്കണം.
രേവതി: രാവും പകലും തുടർച്ചയായി പണിയെടുക്കേണ്ടി വരും. വളരെ കാലമായി അകന്നു കഴിഞ്ഞു വരുന്ന ബന്ധുജനങ്ങളുമായി അടുപ്പം കൂടും.