minnal-murali

മലയാളത്തിന്റെ സൂപ്പർ ഹീറോ വിശേഷണത്തോടെ എത്തുന്ന ചിത്രം മിന്നൽ മുരളിയുടെ ട്രെയിലർ എത്തി. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായകൻ. മിന്നൽ ഏറ്റതിനെ തുടർന്ന് അമാനുഷിക ശക്തികൾ കൈവരുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ കഥയാണ് മിന്നൽ മുരളി.

മാമുക്കോയ, ബൈജു സന്തോഷ്, അജു വർഗീസ്, ബിജു കുട്ടൻ തുടങ്ങിയ താരനിരയാണ് ഈ ഫാന്റസി ചിത്രത്തിൽ അണി നിരക്കുന്നത്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച മിന്നൽ മുരളി നെറ്റ് ഫ്ളിക്‌സിലൂടെയാണ് റിലീസിനെത്തുക. ഡിസംബർ 24ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.