വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രം എനി പാവലിക്ക് തിയേറ്ററുകളിൽ എത്തും. ഇരുമുഖകൻ,അരിമാ നമ്പി , എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് ശങ്കറാണ് എനിമി സംവിധാനം ചെയ്യുന്നത്. ജനപ്രീതി നേടിയ അവൻ ഇവനു ശേഷം വിശാലും ആര്യയും ഒന്നിക്കുന്ന ചിത്രത്തിൽ മൃണാളിനി രവിയും ,മംമ്ത മോഹൻദാസുമാണ് നായികമാർ. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരൻ, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ആർ.ഡി.രാജ ശേഖറാണ് ഛായാഗ്രാഹകൻ. എസ്. തമൻ സംഗീതവും സാം. സി. എസ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മിനി സ്റ്റുഡിയോയാണ് എനിമിയുടെ നിർമാതാക്കൾ.